കോഴിക്കോട്: ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. വാകയാട് കുരുന്നത്ത് കണ്ടിയിൽ ജിതിൻ രാജ് (24) ആണ് മരിച്ചത്. ചേളന്നൂർ പള്ളിപ്പൊയിൽ റോഡിൽ പണ്ടാര പറമ്പ് ജംഗ്ഷനിൽ ശനിയാഴ്ച രാവിലെ 10.30 നാണ് അപകടം. സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ ലോൺസെക്ഷനിൽ ജോലി ചെയ്യുന്ന ജിതിൻ കമ്പനി ആവശ്യത്തിനായി ചേളന്നൂർ ഏഴെ - ആറ് ഊട്ട് കുളം റോഡിലൂടെ യാത്ര ചെയ്യവെ അപകടത്തിൽപ്പെടുകയായിരുന്നു.

പള്ളിപ്പൊയിൽ - അമ്പലത്തു കുളങ്ങര റോഡിലൂടെ വരികയായിരുന്ന ടിപ്പർ ലോറിയാണ് ജിതിൻ സഞ്ചരിച്ച ബൈക്കിലിടിച്ചത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: ചന്ദ്രൻ (കോൺഗ്രസ് കോട്ടൂർ മണ്ഡലം പന്ത്രണ്ടാം വാർഡ് പ്രസിഡന്‍റ്) അമ്മ: ചന്ദ്രിക (ആംഗൻവാടി ഹെൽപ്പർ) സഹോദരൻ: നിധിൻ രാജ്.