കോഴിക്കോട്: കല്ലായി പാലത്തിൽ  ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍  ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ മരിച്ചു. തൃശൂർ ചെറുതുരുത്തി സ്വദേശി ലത്തീഫ്, ഭാര്യ ഫാബിയ എന്നിവരാണ് മരിച്ചത്. ലോറിയെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. 

ദമ്പതികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ അപകടവിവരം സമീപത്തുള്ള ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും ഏറെ വൈകിയാണ് പൊലീസ് എത്തിയതെന്നാരോപിച്ച്  പാലത്തിൽ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.