ബീച്ചിലെ ചില്ല ആര്‍ട്ട് കഫേ പാര്‍ട്ടണറായ നവല്‍ കഫേയടച്ച് ഒരു സുഹൃത്തിനെ വീട്ടിലാക്കിയശേഷം തിരികെ തുമ്പോളിയിലേയ്ക്ക് പോകുമ്പോള്‍, എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയിടിക്കുകയായിരുന്നു. 

ആലപ്പുഴ: കണ്ണന്‍ വര്‍ക്കി പാലത്തിന് സമീപം ലോറിയിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തുമ്പോളി മംഗലം കല്ലുപുരയ്ക്കല്‍ ഷിബു ജോസഫിന്‍റെയും (സെക്ഷന്‍ ഓഫീസര്‍, സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍) ജെസിയുടെയും മകന്‍ നവല്‍ ജോസഫ് (24) ആണ് മരിച്ചത്. 

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം. ബീച്ചിലെ ചില്ല ആര്‍ട്ട് കഫേ പാര്‍ട്ടണറായ നവല്‍ കഫേയടച്ച് ഒരു സുഹൃത്തിനെ വീട്ടിലാക്കിയശേഷം തിരികെ തുമ്പോളിയിലേയ്ക്ക് പോകുമ്പോള്‍, എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയിടിക്കുകയായിരുന്നു. നവല്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.