പത്താംമൈലില്‍ എത്തിയപ്പോള്‍ കാട്ടാന നടുറോഡില്‍ നില്‍ക്കുന്നത് കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓടിയെത്തിയ ആന ഇവരെ പിടികൂടാന്‍ ശ്രമിച്ചു. 

അച്ചന്‍കോവില്‍: കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് ബൈക്ക് യാത്രികരായ രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം അച്ചന്‍കോവില്‍-ചെങ്കോട്ട പാതയിലെ പത്താംമൈലിന് സമീപമായിരുന്നു സംഭവം. ഇവരുടെ ബൈക്ക് കാട്ടാന തകര്‍ത്തു. മേക്കരയില്‍ നിന്നും ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു അച്ചന്‍കോവില്‍ സ്വദേശികളായ അലി(39), ബാബ(52) എന്നിവര്‍.

പത്താംമൈലില്‍ എത്തിയപ്പോള്‍ കാട്ടാന നടുറോഡില്‍ നില്‍ക്കുന്നത് കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓടിയെത്തിയ ആന ഇവരെ പിടികൂടാന്‍ ശ്രമിച്ചു. ആനയുടെ തുമ്പിക്കൈയിനും കാലിനും ഇടയില്‍ നിന്ന് കഷ്ടിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്. ബൈക്ക് ആന തകര്‍ത്തു. രക്ഷപ്പെട്ട ഇവര്‍ നാട്ടുകാരെ വിവരമറിയിച്ചു. ഈ പ്രദേശത്ത് കാട്ടാനകള്‍ പതിവായി എത്താറുണ്ടെന്നും അതുകൊണ്ടുതന്നെ വാഹന സഞ്ചാരം കുറവാണെന്നും നാട്ടുകാര്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona