ദേശീയപാതയിൽ എരമല്ലൂർ കൊച്ചു വെളി കവലക്ക് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. തെക്കുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാൻ. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ ബൈക്കിനെ അൻപത് മീറ്ററോളം വലിച്ചുകൊണ്ടു പോയി

അരൂർ: പിക്കപ്പ് വാൻ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. എരമല്ലൂർ കുഴുപ്പള്ളി സാബുക്കുട്ടൻ (45) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സാബുക്കുട്ടന്റെ മകൾ ശ്രുതി മോൾ (19), കാൽനടയാത്രികയായ സാന്ദ്ര (19) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മരട് ലെയ്ക്ക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദേശീയപാതയിൽ എരമല്ലൂർ കൊച്ചു വെളി കവലക്ക് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. തെക്കുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാൻ. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ ബൈക്കിനെ അൻപത് മീറ്ററോളം വലിച്ചുകൊണ്ടു പോയി.

ബൈക്കിന്റെ പിന്നിലുണ്ടായിരുന്ന ശ്രുതി മോളും കാൽനടയാത്രികയായ സാന്ദ്രയും റോഡിൽ തെറിച്ചു വീണു. ബൈക്ക് യാത്രികന്‍റെ ഹെൽമറ്റ് ഊരി തെറിച്ചു പോയി.