തിരുവന്തപുരം: മലയിൻകീഴ് ബൈക്ക് ലോറിയിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.  ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. വലിയറത്തല സ്വദേശി പ്രേംലാലാണ് മരിച്ചത്. 

മാറനല്ലൂർ പാറമടയിൽ നിന്ന് ലോഡുമായി വരികയായിരുന്ന ടോറസ് ലോറി ബൈക്കിൽ ഇടിച്ചു കുരുങ്ങി 100 മീറ്ററിലേറെ ദൂരം പോയ ശേഷമാണ് നിന്നത്. ശരീരത്തിന്റെ ഭാഗങ്ങൾ റോഡിൽ ഉരഞ്ഞ് ചിതറിയ നിലയിലായിരുന്നു.