Asianet News MalayalamAsianet News Malayalam

പെന്‍ഷന്‍ വിതരണത്തോടൊപ്പം വോട്ടുപിടുത്തവുമെന്ന് ആക്ഷേപം

സംഭവം ചോദ്യം ചെയ്ത ബിജെപി വാര്‍ഡ് കണ്‍വീനറെ കയ്യേറ്റം ചെയ്തായും പരാതിയുയര്‍ന്നു.
 

BJP alleges CPM capture Vote during pension distribution
Author
Alappuzha, First Published Dec 4, 2020, 4:27 PM IST

ആലപ്പുഴ: പെന്‍ഷന്‍ വിതരണത്തോടൊപ്പം വോട്ടുപിടുത്തവും നടത്തുന്നതായി ആക്ഷേപം. ആലപ്പുഴ നഗരസഭയിലെ കൊമ്മാടി വാര്‍ഡിലാണ് സംഭവം. സഹകരണസംഘം സ്ഥാപനത്തിലെ ജീവനക്കാരനെന്നവകാശപ്പെടുന്നയാള്‍ സിപിഎം പ്രവര്‍ത്തകരുമായി ചേര്‍ന്ന് വീടുകള്‍ കയറി പെന്‍ഷന്‍ വിതരണം ചെയ്യുന്നതോടൊപ്പം  സ്ലിപ്പ് വിതരണവും വോട്ട് പിടുത്തവും നടത്തുന്നതായി ആരോപണമുയര്‍ന്നു. സംഭവം ചോദ്യം ചെയ്ത ബിജെപി വാര്‍ഡ് കണ്‍വീനറെ കയ്യേറ്റം ചെയ്തായും പരാതിയുയര്‍ന്നു. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കയറിയെന്നും ബിെജപി ആരോപിച്ചു.
 

Follow Us:
Download App:
  • android
  • ios