കാസർകോട്: മടിക്കൈ പഞ്ചായത്ത്‌ പത്താം വാർഡിലേക്ക് സിപിഎം സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.  വി പ്രകാശനാണ് എതിരാളിയില്ലാത്തതിനാൽ വിജയിച്ചത്. സൂക്ഷ്മ പരിശോധനയിൽ ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെയാണ് പ്രകാശൻ തിരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിൽ  എൽഡിഎഫിന്റെ മൂന്ന് സ്ഥാനാർഥികൾ ഇതിനകം എതിരില്ലാതെ വിജയിച്ചിട്ടുണ്ട്.

കൈനകരി പഞ്ചായത്ത് രണ്ടാം വാർഡിൽ സിപിഎം സ്ഥാനാർത്ഥിക്ക് എതിരില്ല