തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപിയുടെ വട്ടിയൂർക്കാവ് മണ്ഡലം സെക്രട്ടറി പാർട്ടിയിൽ നിന്ന് രാജിവച്ചു. വലിയവിള വാർഡിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ആർ ബിന്ദു രാജിവച്ചത്. ബിന്ദുവിനായിരുന്നില്ല പാർട്ടി സ്ഥാനാർത്ഥിത്വം നൽകിയത്. വലിയവിള വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ബിന്ദു വ്യക്തമാക്കി.