ബിജെപി മേഖല പ്രസിഡന്‍റ്  ദീപു , ഷിജു എന്നിവരുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഇരു വീടുകളുടേയും ജനല്‍ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു.

തിരുവനന്തപുരം: കള്ളിക്കാട് അരുവികുഴിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടിനു നേരെ ആക്രമണം. ബിജെപി മേഖല പ്രസിഡന്‍റ് ദീപു, ഷിജു എന്നിവരുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഇരു വീടുകളുടേയും ജനല്‍ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. പ്രശ്ന പരിഹാരത്തിന് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.