Asianet News MalayalamAsianet News Malayalam

'കത്തിന് പിന്നില്‍ സിപിഎം'; പന്തളം നഗരസഭയില്‍ സെക്രട്ടറിക്കെിരെ സമരം കടുപ്പിച്ച് ബിജെപി

ഭരണ സമിതി പിരിച്ച് വിടാൻ സെക്രട്ടറി ഓംബുഡ്സ്മാന്‍റെ ഉപദേശം തേടിയതിന് പിന്നിൽ സിപിഎം ആണെന്നാണ് ബിജെപിയുടെ ആരോപണം. നഗരസഭ സെക്രട്ടറി ജയകുമാർ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിന് പിന്നാലെ സമര കലുഷിതമാവുകയാണ് പന്തളം നഗരസഭ

BJP protest in pandalam municipality against secretary
Author
Pandalam, First Published Sep 15, 2021, 7:52 AM IST

പന്തളം: പന്തളം നഗരസഭയിൽ സെക്രട്ടറിക്ക് എതിരായ സമരം ഏറ്റെടുത്ത് ബിജെപി ജില്ലാ നേതൃത്വം. നഗരസഭയ്ക്ക് മൂന്നിൽ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഉപരോധ സമരം തുടങ്ങി. ഭരണ സമിതി പിരിച്ച് വിടാൻ സെക്രട്ടറി ഓംബുഡ്സ്മാന്‍റെ ഉപദേശം തേടിയതിന് പിന്നിൽ സിപിഎം ആണെന്നാണ് ബിജെപിയുടെ ആരോപണം. നഗരസഭ സെക്രട്ടറി ജയകുമാർ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിന് പിന്നാലെ സമര കലുഷിതമാവുകയാണ് പന്തളം നഗരസഭ.

ഭരണസമിതിയുടെ രാജി ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ച സിപിഎമ്മിനും കോൺഗ്രസിനും പിന്നാലെ നഗരസഭ ഭരിക്കുന്ന ബിജെപിയും സമരമുഖത്തേക്ക് ഇറങ്ങുകയാണ്. കഴിഞ്ഞ ദിവസം നഗരസഭ കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ചെയർപേഴ്സൺ അടക്കമുള്ളവർ നിയമനടപടിക്കൊരുങ്ങുകയാണ്. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന രണ്ട് നഗരസഭകളിലൊന്നായ പന്തളത്ത് സർക്കാർ സംവിധാനം ഉപയോഗിച്ച് സിപിഎം ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നാണ് ആരോപണം. 

എൽഡിഎഫ് ഭരിക്കുന്ന ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കും സമരം വ്യാപിപിച്ച് രാഷ്ട്രീയമായി നേരിടാനാണ് ബിജെപി ജില്ലാ കമ്മിറ്റിയുടെ തീരുമാനം. യുവമോർച്ച, മഹിളാമോർച്ച, പട്ടിജാതി മോർച്ച തുടങ്ങിയ സംഘടനകളെയും അണിനിരത്തി തുടർസമരങ്ങൾ സംഘടിപ്പിക്കും. 2021-2022 സാമ്പത്തിക വർഷത്തിലെ നഗരസഭ ബജറ്റ് അവതരിപ്പിച്ചത് മുനിസിപ്പൽ ചട്ടങ്ങൾക്ക് വിരുദ്ധമായെന്നാരോപിച്ചാണ് ഭരണസമിതി പിരിച്ചുവിടാൻ സെക്രട്ടറി ഓംബുഡ്സ്മാന്‍റെ ഉപദേശം തേടിയത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios