കോട്ടയം: കോട്ടയത്ത് ബിജെപിക്ക് രണ്ടാം പഞ്ചായത്ത്. മുത്തോലി പഞ്ചായത്തിൽ ബിജെപിയിലെ ജി.രഞ്ജിത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത്തിന് ആറ് വോട്ടുകളും എതിർ സ്ഥാനാർത്ഥി എൽഡിഎഫിലെ രാജൻ മുണ്ടമറ്റത്തിന് അഞ്ച് വോട്ടുകളും ലഭിച്ചു. യുഡിഎഫിൽ കോൺഗ്രസിലെ രണ്ടംഗങ്ങൾ വോട്ട് ചെയ്തില്ല.