Asianet News MalayalamAsianet News Malayalam

പാലക്കാട് സിപിഎം പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം; 2 വീടുകളുടെ ജനൽച്ചില്ല് തകർന്നു; കേസെടുത്ത് പൊലീസ്

രതീഷിന്റെ വീട്ടിലെയും അടുത്ത വീട്ടിലെയും ജനൽച്ചില്ലുകളാണ് സ്ഫോടനത്തിൽ തകർന്നത്. 

Blast at Palakkad CPM workers house The windows of 2 houses were broken Police registered a case
Author
First Published Aug 8, 2024, 9:25 PM IST | Last Updated Aug 8, 2024, 9:25 PM IST

പാലക്കാട്: പാലക്കാട് തരൂരിൽ സിപിഎം പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം. തരൂർ സ്വദേശിയും സി.പി.എം പ്രവർത്തകനുമായ രതീഷിന്റെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. വീട്ടിലെ വിറകുപുരയിൽ സൂക്ഷിച്ചിരുന്ന കരിമരുന്ന് മിശ്രിതം പൊട്ടി രണ്ട് വീടുകളുടെ ജനൽച്ചില്ല് തകർന്നു. അനധികൃതമായി സ്ഫോടക വസ്തു സൂക്ഷിച്ചതിന് രതീഷിനെതിരെ ആലത്തൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. രതീഷിന്റെ വീട്ടിലെയും അടുത്ത വീട്ടിലെയും ജനൽച്ചില്ലുകളാണ് സ്ഫോടനത്തിൽ തകർന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios