ഒന്നാംക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് തലയുടെ പിറക് വശത്ത് ഉണ്ടായ മുറിവും തുടർന്ന് നടത്തിയ ചികിത്സയുമാണ് കാഴ്ചശക്തി ഇല്ലാതാക്കിയതെന്ന് ബന്ധുക്കള്‍


കൊല്ലം: തലയിലുണ്ടായ ചെറിയ മുറിവിനെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ട വിദ്യാർത്ഥി ദുരിതത്തിൽ. തുടർ ചികിത്സക്കായി സഹായം തേടുകയാണ് കൊല്ലം അരിനല്ലൂർ സ്വദേശി വിവേക്. കഴിഞ്ഞ പത്ത് വർഷമായി വിവേക് മുറിവിട്ട പുറത്ത് ഇറങ്ങാറില്ല വെളിച്ചത്തിലേക്ക് നോക്കാനോ കണ്ണ് തുറക്കാനോ കഴിയുന്നില്ല വിവേക്. 

ഒന്നാംക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് തലയുടെ പിറക് വശത്ത് ഉണ്ടായ മുറിവും തുടർന്ന് നടത്തിയ ചികിത്സയുമാണ് കാഴ്ചശക്തി ഇല്ലാതാക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. കാഴ്ചശക്തി വീണ്ടെടുക്കാൻ കേരളത്തിലെ ഒട്ട് മിക്ക ആശുപത്രികളിലും ചികിത്സ നടത്തി ഫലം കിട്ടിയില്ല ഇപ്പോള്‍ മധുരയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. മരുന്നിനും ചികിത്സക്കും വേണ്ടി ഒരോ മാസവും വലിയ തുക കണ്ടെത്തേണ്ട അവസ്ഥയിലാണ് കുടുംബമുള്ളത്.

മധുരയില്‍ ചികിത്സക്ക് പോകാൻ വേണ്ടി വീടും അഞ്ച് സെന്‍റ് വസ്തുവും പണയം വച്ചു. തുട‍ർചികിത്സക്ക് പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് വിവേകിന്‍റെ കുടുംബം. കാഴ്ചശക്തി നഷ്ടമായങ്കിലുംസുഹൃത്തുക്കളുടെ സഹായത്തോടെ കഴിഞ്ഞ വർഷം പത്താംക്ലാസ്സ് പാസ്സായി. ഇപ്പോള്‍ പ്ലസ്സ് ടു വിദ്യാർത്ഥിയാണ് വിവേക്. തുടർന്നുള്ള ചികിത്സക്ക് സുമനസുകളുടെ സഹായം തേടുകയാണ് വിവേകിന്‍റെ കുടുംബം. 

ലത വിശ്വംഭരൻ 

അക്കൗണ്ട് നമ്പർ 6070632514

IFSC CODE - IDIB000T061