വെള്ളയിൽ ഹാർബറിലെ പുലിമുട്ടിന് സമീപമാണ് ജഡം അടിഞ്ഞത്. ഏകദേശം 32 അടി വലിപ്പമുള്ള തിമിംഗലത്തിന്റെ ജഡമാണ് കരയ്ക്കടിഞ്ഞത്.

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വീണ്ടും തിമിംഗലം അടിഞ്ഞു. രാത്രി 10 മണിയോടെ മത്സ്യത്തൊഴിലാളികളാണ് തിമിംഗലം കരയ്ക്കടിഞ്ഞത് കണ്ടത്. വെള്ളയിൽ ഹാർബറിലെ പുലിമുട്ടിന് സമീപമാണ് ജഡം അടിഞ്ഞത്. ഏകദേശം 32 അടി വലിപ്പമുള്ള തിമിംഗലത്തിന്റെ ജഡമാണ് കരയ്ക്കടിഞ്ഞത്. നാളെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയ ശേഷം ജഡം മാറ്റും. മൂന്നാഴ്ച മുൻപും കോഴിക്കോട് ബിച്ചിൽ തിമിംഗലത്തിന്റെ ജഡം അടിഞ്ഞിരുന്നു.

Also Read: എന്താണ് കടലിൽ സംഭവിക്കുന്നത്, തിമിംഗലങ്ങൾ കരയ്ക്കടിയുന്നത് കൂടി വരുന്നു; 12 നോട്ടിക്കൽ മൈൽ പരിധിയിൽ സര്‍വ്വേ