ഈ സമയത്ത് ശക്തമായ കാറ്റിൽ വള്ളം മറിയുകയായിരുന്നു. നിഖിലിനെ കാണാതാവുകയും മറ്റു മൂന്ന് പേർ രക്ഷപ്പെടുകയുമായിരുന്നു. 

കൊച്ചി: കനത്ത മഴയെ തുടർന്ന് ചെറായിൽ വഞ്ചി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെറായി സ്വദേശിയായ സ്രാമ്പിക്കൽ മുരളിയുടെ മകൻ നിഖിലിനെ(34)നെയാണ് കണ്ടെത്തിയത്. കോലോത്തുംകടവ് വീരൻ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിൽ വഞ്ചിയുമായി ചീന വലക്ക് അരികിലേക്ക് പോകുകയായിരുന്നു. ഈ സമയത്ത് ശക്തമായ കാറ്റിൽ വള്ളം മറിയുകയായിരുന്നു. നിഖിലിനെ കാണാതാവുകയും മറ്റു മൂന്ന് പേർ രക്ഷപ്പെടുകയുമായിരുന്നു. മൃതദേഹം ആംബുലൻസിൽ ​ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

നാടിനെ കണ്ണീരിലാഴ്ത്തിയ ദിൽഷാനയുടെ ജീവനെടുത്ത അപകടം കണ്ട അയൽവാസിക്ക് ഹൃദയാഘാതം, ആശുപത്രിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം