രാജപ്പന് മോട്ടോർ ഘടിപ്പിച്ച വള്ളം സമ്മാനിക്കാനാണ് ബോബി എത്തിയത്. എന്നാൽ വള്ളം നൽകാമെന്ന് മറ്റൊരു സംഘടന അറിയിച്ചതോടെ രാജപ്പന് വീട് വയ്ക്കാൻ സഹായം നൽകുകയായിരുന്നു.
കോട്ടയം: പ്രതിവാര റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ച എൻ എസ് രാജപ്പന് സഹായവുമായി ബോബി ചെമ്മണ്ണൂർ. രാജപ്പന് വീട് വയ്ക്കാനുള്ള സാമ്പത്തിക സഹയം ബോബി ചമ്മണ്ണൂർ അദ്ദേഹത്തിന് നൽകി.
വേമ്പനാട് കായലിന്റെ കാവലാണ് കോട്ടയം കുമരകം സ്വദേശി രാജപ്പന്‍. കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി ജീവിക്കുന്ന കോട്ടയത്തെ രാജപ്പന്‍ ചേട്ടനെ സോഷ്യല്‍ മീഡിയയിലൂടെയാണ് ലോകമറിഞ്ഞത്. ജന്മനാ രണ്ടു കാലിനും സ്വാധീനമില്ലാത്തയാളാണ്. കുപ്പി വിറ്റാല്‍ കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം.
രാജപ്പന് മോട്ടോർ ഘടിപ്പിച്ച വള്ളം സമ്മാനിക്കാനാണ് ബോബി എത്തിയത്. എന്നാൽ വള്ളം നൽകാമെന്ന് മറ്റൊരു സംഘടന അറിയിച്ചതോടെ രാജപ്പന് വീട് വയ്ക്കാൻ സഹായം നൽകുകയായിരുന്നു.
Read More: 'ജീവിക്കണ്ടേ...'; തളര്‍ന്ന കാലുമായി വേമ്പനാട്ടുകായലിന് കാവലായി രാജപ്പന്‍ ചേട്ടന്‍
പ്രസവിച്ചപ്പോഴേ കാലുകള്‍ തളര്‍ന്നുപോയതാണ്. മറ്റ് ജോലികൾ ചെയ്യാൻ കഴിയാത്തതിനാൽ കുപ്പി പെറുക്കി വിറ്റ് ഉപജീവനം കണ്ടെത്തുകയാണ് ഇദ്ദേഹം. രാവിലെ ആറ് മണിയാകുമ്പോള്‍ രാജപ്പന്‍ വള്ളവുമായി കായലിലിറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താന്‍. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുള്ള ചില്ലറ കിട്ടണമെന്ന് മാത്രമാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. ആറ് വര്‍ഷമായി രാജപ്പന്‍ ചേട്ടന്‍ ഈ തൊഴില്‍ തുടങ്ങിയിട്ട്.
