കണ്ണൂർ: കണ്ണൂർ തോട്ടട ബീച്ചിനടുത്ത് കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ആദികടലായി സ്വദേശികളായ മുഹമ്മദ് ഷറഫ് ഫാസില്‍, മുഹമ്മദ് റിനാദ് എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. അഴിമുഖത്ത് കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ഇരുവരും തിരയിൽ പെട്ടത്. കടലിലേക്ക് ഒഴുകിപോയ പന്ത് എടുക്കുന്നതിനിടെയാണ് അപകടമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.