ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോട്ടിൽ തേങ്ങയെടുക്കാൻ ഇറങ്ങിയ ബിജുവിനെ കാണാതായത്. 

തൃശ്ശൂർ: തേങ്ങയെടുക്കാന്‍ തോട്ടിലിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗുരുവായൂര്‍ ഇരിങ്ങപ്പുറം പീച്ചിലി ബിജു (46) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോട്ടിൽ തേങ്ങയെടുക്കാൻ ഇറങ്ങിയ ബിജുവിനെ കാണാതായത്. തുടർന്ന് നാട്ടുകാരും പോലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും ഒരു വിവരം ലഭിച്ചിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ ആരംഭിച്ചു. ഇതിനിടയിലാണ് ചൊവ്വല്ലർപടി പാലത്തിനടിയിലൂടെ മൃതദേഹം ഒഴുകി പോകുന്നത് കണ്ടത്. ഉടൻതന്നെ നാട്ടുകാർ മൃതദേഹം കരക്കെടുത്ത് കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Asianet News Live | E. P. Jayarajan | Radikaa Sarathkumar | Hema Committee | ഏഷ്യാനെറ്റ് ന്യൂസ്