മമ്പുറം:  മമ്പുറം പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെമ്മാട് കൊടിഞ്ഞി റോഡിൽ താമസിക്കുന്ന പാലമടത്തിൽ അബ്ദുൽ ഹമീദിന്റെ മകൻ 19കാരനായ മുഹമ്മദ് അഫീഫിന്റെ മൃതദേഹമാണ്  ഇന്ന് കാലത്ത് ഒമ്പത് മണിയോടെ തിരൂരിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് കണ്ടെത്തിയത്. 

ഇന്നലെ രാത്രി എട്ടോടെയാണ് യുവാവ് പുഴയിൽ ചാടുന്നത് നാട്ടുകാർ കണ്ടത്. ഉടൻ നാട്ടുകാർ തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് തിരൂർ ഫയർഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം തിരച്ചിൽ നടത്താൻ സാധിക്കാതെ മടങ്ങിപ്പോയി. 

ഇന്ന് രാവിലെ തെരച്ചിൽ പുനരാരംഭിച്ചതോടെ മമ്പുറം പാലത്തിന്റെ സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. അഫീഫിന് ചെറിയ മാനസിക അസ്വസ്ഥതയുള്ളതായി ബന്ധുക്കൾ പറഞ്ഞു.