'ഇന്ന് തിരച്ചില്‍ പുനരാരംഭിക്കാനിരിക്കവേയാണ് മൃതദേഹം റെഗുലേറ്ററിന് സമീപം കണ്ടെത്തിയത്. മാവൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.'

കോഴിക്കോട്: മാവൂര്‍ ചാലിയാര്‍ ഊര്‍ക്കടവ് പാലത്തില്‍ നിന്ന് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. കോവൂര്‍ സ്വദേശിയും മാവൂര്‍ പള്ളിയോള്‍ ചിറക്കല്‍ താഴത്തെ താമസക്കാരനുമായ അബ്ദുല്‍ ജലീലി(51)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെയോടെ പാലത്തിന് സമീപം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. 

ശനിയാഴ്ചയാണ് ജലീലിനെ കാണാതായത്. പിന്നീട് ഊര്‍ക്കടവ് പാലത്തിന് താഴെ ഇദ്ദേഹത്തിന്റെ പഴ്സും ഫോണും കണ്ടെത്തി. ഇതിന് പിന്നാലെ മീഞ്ചന്ത അഗ്‌നിരക്ഷാ സേനയും മാവൂര്‍ പൊലീസും ചേര്‍ന്ന് രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഞായറാഴ്ച രാവിലെയോടെ തിരച്ചില്‍ വ്യാപിപ്പിച്ചു. അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബാ ടീമും ഉദ്യമത്തില്‍ പങ്കാളികളായെങ്കിലും ജലീലിനെ കണ്ടെത്താനായിരുന്നില്ല. ഇന്ന് തിരച്ചില്‍ പുനരാരംഭിക്കാനിരിക്കവേയാണ് മൃതദേഹം റെഗുലേറ്ററിന് സമീപം കണ്ടെത്തിയത്. മാവൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ഓടി കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചത് ട്രാന്‍സ്‌ഫോര്‍മറിന്റെ സമീപത്ത് വച്ച്; 'ഒഴിവായത് വന്‍ അപകടം'

YouTube video player