പുന്നപ്രയിൽ വീടിനുള്ളിൽ അഴുകിയ നിലയിൽ വ്യദ്ധയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്രതെക്ക് പഞ്ചായത്ത് 13-ാം വാർഡ് പുതുവൽവെളി വൽസല (62) യുടെ മൃതദേഹമാണ് കണ്ടെത്തിയത്
അമ്പലപ്പുഴ: പുന്നപ്രയിൽ വീടിനുള്ളിൽ അഴുകിയ നിലയിൽ വ്യദ്ധയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്രതെക്ക് പഞ്ചായത്ത് 13-ാം വാർഡ് പുതുവൽവെളി വൽസല (62) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വത്സലയും സഹോദരി വിമലയുമാണ് വീട്ടിൽ ഒരുമിച്ച് താമസിച്ചിരുന്നത്.
വിമലയെ വർഷങ്ങൾക്കു മുമ്പ് വാടക്കൽ ഭാഗത്ത് വിവാഹം ചെയ്തിരുന്ന് അയച്ചിരുന്നെങ്കിലും കുടുംബത്തിലെ പൊരുത്തക്കേട് കാരണം പുന്നപ്രയിൽ സഹോദരിയോടൊപ്പമായിരുന്നു താമസം. അയൽവാസികളുമായി ഇവർക്ക് തീരെ അടുപ്പമില്ലായിരുന്നു. കഴിഞ്ഞ ദിവസം വിമല പഴവീടുള്ള ബന്ധുവീട്ടിൽ ചെന്നിരുന്നു. അവർക്കു ഇവരുടെ ശരീരത്തിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടു.
തുടർന്നു പൊതുപ്രവർത്തകനായ സജിയപ്പനെ വിവരിമറിയിക്കുകയും സജിയപ്പൻ ഇവരുടെ സഹോദരൻ മുരളിയെ വിവരമറിക്കുകയുമായിരുന്നു. നാട്ടിൽ വ്യവസായം നടത്തി സാമ്പത്തിക ബാധ്യത വന്ന മുരളി ഒരു ആശ്രമത്തിലാണ് ഇപ്പോഴുള്ളത്. വെള്ളിയാഴ്ച അർധരാത്രിയോടെ മുരളി എത്തി കതകു തുറന്നതോടെയാണ് വldmല മരിച്ചു കിടക്കുന്നത് കണ്ടത്. തുടർന്ന് പുന്നപ്ര പൊലിസിൽ വിവരമറിയിച്ചതനുസരിച്ച് ഇന്ന് പുലർച്ചെ വരെ പോലിസ് മൃതദേഹത്തിന് കാവലിരുന്നു. അതിനു ശേഷമാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്.
