Asianet News MalayalamAsianet News Malayalam

10 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ വീടിന് നേരെ ബോംബേറ്; സംഭവം കോഴിക്കോട്

വടകര കോട്ടക്കടവ് സ്വദേശി അബ്ദുൾ റസാഖിന്റ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനൽ ചില്ലുകളും തകർത്തു.

Bomb attack against POCSO case accused's house in kozhikode nbu
Author
First Published Oct 18, 2023, 12:41 PM IST

കോഴിക്കോട്: കോഴിക്കോട് വടകരയിൽ പോക്സോ പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. വടകര കോട്ടക്കടവ്  അബ്ദുൾ റസാഖിന്‍റെ വീടിന് നേരെയാണ് രാവിലെ പെട്രോൾ ബോംബ് എറിഞ്ഞത്. ആക്രമണത്തില്‍ വീടിന്‍റെ ജനൽച്ചില്ലുകളും എറിഞ്ഞ് തകർത്തിട്ടുണ്ട്. വീടിനകത്തേക്ക് പെട്രോൾ ബോംബ് പതിക്കാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

കഴിഞ്ഞ ദിവസം പത്ത് വയസുകാരിയെ പീഡിപ്പിച്ചതിന് വടകര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. വീടിന് പരിസരത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ കഴിഞ്ഞ ദിവസമാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ വടകര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  വീടാക്രമിച്ചവരെ കുറിച്ച് ഇതുവരെ വിവരം കിട്ടിയിട്ടില്ലെന്നും അന്വേഷണം നടക്കുന്നെന്നും വടകര പൊലീസ് അറിയിച്ചു.

Also Read: ഇത് പരസ്യമല്ല! സൊമാറ്റോയുടെ ടീഷർട്ടും ബാഗുമിട്ട് ബൈക്കുമായി യുവതി; പ്രതികരിച്ച് സൊമാറ്റോ സിഇഒ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios