കണ്ണൂര്‍: കണ്ണൂർ പൊന്ന്യം റോഡിലെ പൊലീസ് പിക്കറ്റ് പോസ്റ്റിനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. ആർഎസ്എസ് പ്രവർത്തകനായ പ്രബേഷാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാള്‍ ആര്‍എസ്എസിന്‍റെ പ്രവര്‍ത്തകനാണ്. ഇന്ന് പുലർച്ചെയാണ് പിക്കറ്റ് പോസ്റ്റിനു നേരെ ബോംബേറുണ്ടായത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. രാഷ്ട്രീയ സംഘര്‍ഷമേഖലയായതിനാല്‍ ഇവിടെ പൊലീസ് പിക്കറ്റ് പോസ്റ്റ് സ്ഥാപിച്ചിരുന്നു. ഇതിന് നേരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബോംബെറിഞ്ഞത്. പൊലീസിനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് സൂചന. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയെ  തിരിച്ചറിഞ്ഞത്. എന്നാല്‍ ഇയാളെ ഇതുവരേയും പിടികൂടാന്‍ സാധിച്ചിട്ടില്ല. 

വീഡിയോ