ടി.കെ. ശ്യാമള മത്സരിക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ചാണ് ഗോവിന്ദൻ വിമത ശബ്ദം ഉയർത്തിയത്. പിന്നാലെ ഗോവിന്ദനെ പാർട്ടി പുറത്താക്കി. ഇതോടെ തളിപ്പറമ്പിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
കണ്ണൂർ: തളിപ്പറമ്പ് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്ഥാനാർഥി ടി.കെ. ഗോവിന്ദനും ഭാര്യക്കും വോട്ട് ചെയ്യാനെത്തിയപ്പോൾ കൂവൽ. സിപിഎം പ്രവർത്തകരാണ് ഗോവിന്ദനെ കൂവിയത്. ഏറെ നേരം പൊലീസിനോട് പരാതി പറഞ്ഞെങ്കിലും കൂവൽ തുടർന്നു. ഇതോടെ ഇരുവരും വോട്ട് ചെയ്ത് പെട്ടെന്ന് മടങ്ങി. നേരത്തെ സിപിഎം വനിതാ നേതാവും എം.വി. ഗോവിന്ദന്റെ ഭാര്യയുമായ ടി.കെ. ശ്യാമള മത്സരിക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ചാണ് ഗോവിന്ദൻ വിമത ശബ്ദം ഉയർത്തിയത്. പിന്നാലെ ഗോവിന്ദനെ പാർട്ടി പുറത്താക്കി. ഇതോടെ തളിപ്പറമ്പിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
