രണ്ട് കന്നാസുകളിലായി 12 ലിറ്റര്‍ ചാരായമാണ് ഉണ്ടായിരുന്നത്. കൊവിഡ് ലോക്ക്ഡൗണിലെ പരിശോധനക്കിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായായിരുന്നു പരിശോധന. 

കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമൂഴി മുതുകാട്ടില്‍ നിന്ന് 12 ലിറ്റര്‍ നാടന്‍ ചാരായം പിടികൂടി. മുതുകാട് നാലാം ബ്ലോക്ക് പുഷ്പഗിരി മുക്കിന് സമീപത്തെ ഒഴിഞ്ഞ റബ്ബര്‍ തോട്ടത്തില്‍ ഒളിപ്പിച്ച നിലയില്‍ രണ്ട് കന്നാസുകളിലായിരുന്ന നാടന്‍ ചാരായമാണ് പൊലീസ് കണ്ടെടുത്തത്.

രണ്ട് കന്നാസുകളിലായി 12 ലിറ്റര്‍ ചാരായമാണ് ഉണ്ടായിരുന്നത്. കൊവിഡ് ലോക്ക്ഡൗണിലെ പരിശോധനക്കിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായായിരുന്നു പരിശോധന.

ചാരായം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പെരുവണ്ണാമൂഴി പൊലീസ് സബ് ഇന്‍സ്പക്ടര്‍ പി വി പ്രശോഭിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനക്ക് എഎസ്ഐമാരായ സികെ ബാലകൃഷ്ണന്‍, കെ പ്രദീപന്‍, സിപിഒ ശ്രീവാസ്, ഡ്രൈവര്‍ ജയകൃഷ്ണന്‍ എന്നിവര്‍ പങ്കടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona