10 ലക്ഷം വാങ്ങി രണ്ട് ലക്ഷം തിരിച്ചുകൊടുത്തു; മരുന്നുകളുടെ ഓര്‍ഡറെടുത്ത് എട്ട് ലക്ഷം തട്ടി, പ്രതി അറസ്റ്റിൽ

എറണാകുളം ഉദയംപേരൂര്‍ സ്വദേശിയായ കൊങ്ങപ്പിള്ളിയില്‍ വീട്ടില്‍ കിരണ്‍കുമാറി (45) നെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 

bought ten lakhs and returned Eight lakhs stolen Accuses arrest

തൃശൂര്‍: മരുന്നിന്റെ ഓര്‍ഡര്‍ തുകയെന്ന പേരില്‍ എട്ടുലക്ഷം രൂപ വാങ്ങി തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍. എറണാകുളം ഉദയംപേരൂര്‍ സ്വദേശിയായ കൊങ്ങപ്പിള്ളിയില്‍ വീട്ടില്‍ കിരണ്‍കുമാറി (45) നെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 

പാട്ടുരായ്ക്കല്‍ പൊന്നുവീട്ടില്‍ ലൈനില്‍ നടത്തുന്ന ഡെക്സ്റ്റര്‍ ലൈഫ് സയന്‍സ് എന്ന സ്ഥാപനത്തിലേക്ക് മറ്റു സ്റ്റേറ്റുകളില്‍ നിന്ന് മരുന്നുകളുടെ ഓര്‍ഡര്‍ എടുത്തു തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മുളങ്കുന്നത്തുകാവ് സ്വദേശിയുടെ കൈയില്‍നിന്നും കണ്‍സള്‍റ്റേഷന്‍ ഫീസായി 10 ലക്ഷം രൂപ വാങ്ങുകയായിരുന്നു. പിന്നീട് രണ്ടു ലക്ഷം രൂപ തിരിച്ചു കൊടുത്തിരുന്നു. ബാക്കി തുകയായ എട്ടു ലക്ഷം രൂപ തിരിച്ചു കൊടുക്കുകയോ ഓര്‍ഡര്‍ ചെയ്ത മരുന്ന് എത്തിക്കുകയോ ചെയ്തില്ല. ഒടുവില്‍ പരാതിക്കാരന്‍ ഈസ്റ്റ് പൊലീസിനെ സമീപിക്കുകയായിരുന്നു. 

കേസന്വേഷണം നടക്കുന്നതിനിടെ തൃശൂര്‍ എ സി പി സലീഷ് എന്‍. ശങ്കരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് ഇന്‍സ്‌പെകടര്‍ ജിജോ എംജെ, സബ് ഇന്‍സ്‌പെക്ടര്‍ ഷിബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അജ്മല്‍, സൂരജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പാലക്കാട് നെന്മേനിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ പ്രതിക്ക് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഒരു കേസും തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളുമുള്ളതായി തെളിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഹാർപേഴ്‌സ് ബസാർ 'ഐക്കൺ ഓഫ് ദ ഇയർ' പുരസ്കാര നേട്ടം; പ്രിയപ്പെട്ട രണ്ട് പേര്‍ക്ക് സമര്‍പ്പിച്ച് ഇഷ അംബാനി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios