കുട്ടികളുടെ കരച്ചിൽ കേട്ട് സമീപത്തെ തൊഴിലാളികൾ എത്തി ഉടനേ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദർശിന്റെ ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട്: വീടിനടുത്തെ കരിങ്കൽ ക്വാറിയിലെ വെള്ളകെട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു (drown). പെരുമണ്ണ പാറമ്മൽ അഭിലാഷിൻ്റെ മകനും കുന്ദമംഗലം ഹൈസ്കൂളിലെ പത്താംതരം വിദ്യാർത്ഥിയുമായ (Student) ആദർശ് (15) ആണ് മരിച്ചത്. അമ്മയും അമ്മമ്മയും ആശുപത്രിയിൽ പോയ നേരത്ത് സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം (Friends) ക്വാറിയിലെ (Quarry) വെള്ളക്കെട്ട് കാണാൻ പോയതായിരുന്നു ആദർശ്. പിന്നീട് കുളിക്കാൻ ഇറങ്ങുകയും ചെയ്തു. കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടികളുടെ കരച്ചിൽ കേട്ട് സമീപത്തെ തൊഴിലാളികൾ എത്തി ഉടനേ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദർശിന്റെ ജീവൻ രക്ഷിക്കാനായില്ല.

അതേസമയം ദിവസങ്ങൾക്ക് മുമ്പ് എറണാകുളത്ത് കുളിമുറിയിലെ വെള്ളം നിറച്ചുവച്ച ബക്കറ്റില്‍ വീണ് ഒന്നരവയസുകാരി മരിച്ചിരുന്നു എറണാകുളം പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് വീട്ടില്‍ മഹേഷിന്‍റെയും സോനയുടെ മകള്‍ മീനാക്ഷിയാണ് മരിച്ചത്. സെപ്തംബർ 19 ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് സോനയുടെ വീട്ടില്‍ വച്ചായിരുന്നു അപകടം.

കരുമാലൂര്‍ മനയ്ക്കപ്പടിലെ വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായപ്പോഴാണ് വീട്ടുകാര്‍ അന്വേഷിച്ചത്. അപ്പോഴാണ് കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റില്‍ കുട്ടി മുങ്ങികിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛന്‍ മഹേഷ് കളമശേരി സൌത്ത് പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥനാണ്.