മലപ്പുറം: വാഴക്കാട് ചാലിയാറിലെ മണന്തലക്കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. വാഴക്കോട് ഗവൺമെന്‍റ് ഹയർസെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അരവിന്ദാണ് മരിച്ചത്. നാട്ടുകാരും ട്രോമാ കെയർ വളണ്ടിയർമാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഒഴിവ് ദിനമായതിനാൽ വാഴക്കാട് ടർഫ് ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കാനെത്തിയതായിരുന്നു അരവിന്ദ്. കളി കഴിഞ്ഞ് ചാലിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ അരവിന്ദ് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന കുട്ടികൾ പറയുന്നു. വാഴക്കാട് പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.