Asianet News MalayalamAsianet News Malayalam

മാർക്ക് ലിസ്റ്റ് നൽകാൻ വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങി; എം ജി സർവകലാശാല സെക്ഷൻ അസിസ്റ്റൻ്റ് പിടിയിൽ

എംബിഎ മാർക്ക് ലിസ്റ്റിനും പ്രൊഫെഷണൽ സർട്ടിഫിക്കറ്റിനുമായി കൈക്കൂലി വാങ്ങിതിനാണ് ആണ് അറസ്റ്റ്. പത്തനംതിട്ട സ്വദേശിയിൽ നിന്നാണ് എൽസി ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.

bribery MG University section assistant arrested
Author
Kottayam, First Published Jan 29, 2022, 5:06 PM IST

കോട്ടയം: മാർക്ക് ലിസ്റ്റ് തയ്യാറാക്കി നൽകാൻ വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എം ജി സർവകലാശാല (M G University) സെക്ഷൻ അസിസ്റ്റൻ്റ് അറസ്റ്റിൽ (Arrest). ആർപ്പൂക്കര സ്വദേശിനി എൽസി സി ജെ ആണ് വിജിലൻസിന്റെ പിടിയിലായത്.

എംബിഎ മാർക്ക് ലിസ്റ്റിനും പ്രൊഫെഷണൽ സർട്ടിഫിക്കറ്റിനുമായി കൈക്കൂലി വാങ്ങിതിനാണ് ആണ് അറസ്റ്റ്. പത്തനംതിട്ട സ്വദേശിയിൽ നിന്നാണ് എൽസി ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ബാങ്ക് വഴി ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയിലെ 15000 രൂപ ഇന്ന് സർവകലാശാല ഓഫീസിൽ വച്ച് കൈപ്പറ്റിയപ്പോഴാണ് വിജിലൻസ് നാടകീയമായി എൽസിയെ പിടികൂടിയത്. വിജിലൻസ് എസ്പി വി ജി വിനോദ് കുമാറിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് കെണി ഒരുക്കിയത്. 

Also Read :വാഹനാപകട കേസ് ഒതുക്കാൻ കൈക്കൂലി: കോഴിക്കോട് പൊലീസുകാർക്ക് സസ്പെൻഷൻ

Also Read : 'ഒരു ലോറിക്ക് മാസപ്പടി 5,000 കിട്ടണം'; ടിപ്പ‍ർ ലോറി ഉടമകളോട് കൈക്കൂലി ചോദിച്ച് ഉദ്യോഗസ്ഥൻ, ശബ്ദ രേഖ പുറത്ത്

Follow Us:
Download App:
  • android
  • ios