Asianet News MalayalamAsianet News Malayalam

വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞ് വീണ് മരിച്ചു; സംഭവം മലപ്പുറത്ത്

ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ഫോ​ട്ടോ എ​ടു​ത്തു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ഫാത്തിമ പെട്ടന്ന്  കു​ഴ​ഞ്ഞ് വീഴുകയായിരുന്നു.

bride collapsed and died in malappuram on the eve of her wedding
Author
First Published Jan 14, 2023, 8:13 AM IST

മലപ്പുറം: മലപ്പുറത്ത് വിവാഹത്തലേന്ന് വധു കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പാതായ്ക്കര സ്കൂൾ പടിയിലെ  കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്. മൂർക്കാനാട്  സ്വദേശിയുമായുള്ള വിവാഹം ഇന്ന് നടക്കാനിരിക്കെയാണു വധുവിന്റെ മരണം. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.

ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ഫോ​ട്ടോ എ​ടു​ത്തു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ഫാത്തിമ പെട്ടന്ന്  കു​ഴ​ഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഫാത്തിമയെ പെ​രി​ന്ത​ൽമണ്ണ​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചിരുന്നു. സ​ഹോ​ദ​ര​ൻ: ഫ​വാ​സ്. മൃ​ത​ദേ​ഹം ഇ.​എം.​എ​സ് ആ​ശു​പ​ത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഖബറടക്കം നടക്കും.

Read More :  മണ്ണാര്‍ക്കാട് ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍


 

Follow Us:
Download App:
  • android
  • ios