പതങ്കയത്ത് ഈ ആഴ്ച മാത്രം മുങ്ങിമരിച്ചത് മൂന്ന് പേരാണ്.
കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. മലപ്പുറം താനൂർ സ്വദേശികളായ വിഷ്ണു, വിശാഖ് എന്നിവരാണ് മരിച്ചത്. കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങതോട് പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇവര്‍. മൂന്നുപേരാണ് പതങ്കയത്ത് ഈ ആഴ്ച മാത്രം മുങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം കാരന്തൂര്‍ മര്‍ക്കസിലെ ഒരു വിദ്യാര്‍ത്ഥിയും ഇവിടെ വച്ച് മുങ്ങിമരിച്ചിരുന്നു.
