പെരുമണ്ണ പാറകണ്ടം കാട്ടുപീടിയക്കല്‍ കോയസ്സന്റെ മക്കളായ ഷബീര്‍ (34), സബ്ഹാന്‍ (26) എന്നിവരെയാണ് കാണാതായത്.

കോഴിക്കോട്: ചാലിയാറില്‍ വാഴയൂര്‍ തിരുത്തിയാട് ഭാഗത്ത് കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് യുവാക്കളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പെരുമണ്ണ പാറകണ്ടം കാട്ടുപീടിയക്കല്‍ കോയസ്സന്റെ മക്കളായ ഷബീര്‍ (34), സബ്ഹാന്‍ (26) എന്നിവരെയാണ് കാണാതായത്.

നാട്ടുകാർ നടത്തിയ തിരച്ചിലിൽ സബ്ഹാനെ കണ്ടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സബ്ഹാന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഷബീറിന് വേണ്ടി രാത്രി വൈകിയും നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുകയാണ്.

ഒഴിവു ദിവസം കുടുംബസമേതം ഉമ്മയുടെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു സഹോദരങ്ങൾ ഇരുവരും. രണ്ടു പേരും സിവില്‍ എഞ്ചിനീയര്‍മാരാണ്. മാതാവ്: ഫാത്തിമ. ഷബീറിന്റെ ഭാര്യ ഹസീന (മാവൂര്‍). മക്കള്‍: കെന്‍സ (4),കെന്‍സ മുഹമ്മദ് (1). സബ്ഹാന്‍ അവിവാഹിതനാണ്.