Asianet News MalayalamAsianet News Malayalam

ഇടുക്കിയില്‍ ക്രൂര കൊലപാതകം; ഭാര്യാപിതാവിനെ മരുമകന്‍ വെട്ടികൊന്നു, ഭാര്യയെയും ആക്രമിച്ചു

സംഭവത്തില്‍ പ്രതിയായ ജോബിൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Brutal murder in Idukki; Son-in-law killed father-in-law
Author
First Published Nov 9, 2023, 6:14 AM IST | Last Updated Nov 9, 2023, 10:35 AM IST

ഇടുക്കി: ഇടുക്കിയില്‍ ഭാര്യാപിതാവിനെ മരുമകന്‍ വെട്ടികൊലപ്പെടുത്തി. ഇടുക്കി  നെടുംകണ്ടം കൗന്തിയിലാണ് സംഭവം.  പുതുപ്പറമ്പിൽ ടോമി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇദ്ദേഹത്തിന്‍റെ മരുമകൻ ജോബിൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ജോബിന്‍റെ ഭാര്യയും ടോമിയുടെ മകളുമായ ടിന്റുവിനുനേരെയും ആക്രമണം ഉണ്ടായി. ജോബിന്‍ ടിന്‍റുവിനെയും കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.

വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ടിന്‍റുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ടിന്‍റുവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കുടുംബ കലഹത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ബംഗളൂരുവില്‍ കച്ചവടം ചെയ്തുവരുകയായിരുന്നു ജോബിന്‍.  ഏറെ നാളായി ഭാര്യ ടിന്‍റുവുമായി ജോബിന്‍ തര്‍ക്കത്തിലായിരുന്നു. ഇരുവരും അകന്നുകഴിയുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിക്കുശേഷമാണ് നെടുംകണ്ടം കൗന്തിയിലെ ടോമിയുടെ വീട്ടിലെത്തി ജോബിന്‍ ആക്രമണം നടത്തിയത്. 

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്‍ ആശുപത്രിയില്‍, ദേഹാസ്വാസ്ഥ്യമുണ്ടായത് ഇഡി ചോദ്യം ചെയ്യലിനിടെ

 

Latest Videos
Follow Us:
Download App:
  • android
  • ios