തീരദേശ റോഡിലൂടെ ഓടിയ മൃഗം കാക്കാഴം പടിഞ്ഞാറ് കടലിൽ ചാടുകയായിരുന്നു
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ അറവിന് കൊണ്ടുവന്ന പോത്ത് വിരണ്ടോടി കടലിൽചാടി. മത്സ്യതൊഴിലാളികൾ രക്ഷപെടുത്തി കരയിലെത്തിച്ചു. കാക്കാഴം തീരദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം. കാക്കാഴം സ്വദേശി ഷാജി അറവിനായി തിരുവല്ലയിൽ നിന്നുമെത്തിച്ച പോത്തിനെ വളഞവഴി പടിഞ്ഞാറ് ഭാഗത്ത് വാഹനത്തിൽനിന്നും ഇറക്കുന്നതിനിടെയാണ് വിരണ്ടോടിയത്. തീരദേശ റോഡിലൂടെ ഓടിയ മൃഗം കാക്കാഴം പടിഞ്ഞാറ് കടലിൽ ചാടുകയായിരുന്നു. ഇവിടെ പൊന്ത് വള്ളത്തിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളാണ് പോത്തിനെ രക്ഷിച്ചത്. കരക്കെത്തിച്ച പോത്തിനെ ഉടമ വാഹനത്തിൽ കയറ്റി മടക്കിയെത്തിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
