പത്ത് കിലോമീറ്ററിലധികം ദൂരം ഓടിയ പോത്തിനെ കുന്നുമ്മൽ പഞ്ചായത്ത് പരിധിയിൽ വച്ച് ആവളയിൽ നിന്നുള്ള വിദഗ്ദ സംഘമെത്തി തളച്ചു. വിരണ്ടോടുന്നതിനിടെ പോത്ത് ആരെയും ആക്രമിച്ചിട്ടില്ല. എന്നാൽ നിരവധി കാർഷിക വിളകൾ നശിപ്പിച്ചു.

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ബക്രീദിന് ബലി കൊടുക്കാൻ കൊണ്ട് വന്ന പോത്ത് വിരണ്ടോടി. പത്ത് കിലോമീറ്ററിലധികം ദൂരം ഓടിയ പോത്തിനെ കുന്നുമ്മൽ പഞ്ചായത്ത് പരിധിയിൽ വച്ച് ആവളയിൽ നിന്നുള്ള വിദഗ്ദ സംഘമെത്തി തളച്ചു.

പൊലീസും അഗ്നി ശമനയും നാട്ടുകാരും പോത്തിനെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും വിഫലമായിരുന്നു. വിരണ്ടോടുന്നതിനിടെ പോത്ത് ആരെയും ആക്രമിച്ചിട്ടില്ല. എന്നാൽ നിരവധി കാർഷിക വിളകൾ നശിപ്പിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona