ബക്രീദ് ആഘോഷത്തിനായി വർക്കലയിൽ കൊണ്ടുവന്ന പോത്ത് വിരണ്ടോടി രണ്ടുപേരെ ആക്രമിച്ച ശേഷം കടലിൽ ചാടി. ശക്തമായ തിരയിൽപ്പെട്ട പോത്തിനെ കണ്ടെത്താൻ ഫയർഫോഴ്സ് എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം കണ്ടെത്താനായില്ല.

തിരുവനന്തപുരം: വർക്കലയിൽ ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് കൊണ്ടുവന്ന പോത്ത് വിരണ്ടോടി കടലിൽ ചാടി. വർക്കല മേൽവെട്ടൂർ ഭാഗത്ത് ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കായിക്കര ഭാഗത്ത് എത്തിച്ച പോത്ത് അപ്രതീക്ഷിതമായി വിരണ്ടോടുകയായിരുന്നു. ഈ സമയത്ത് വഴിയിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് നേരെയും പോത്ത് ആക്രമണം നടത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വിരണ്ടോടിയ പോത്ത് കടൽതീരത്ത് എത്തിയ ശേഷം കടലിലേക്ക് ഇറങ്ങി. ശക്തമായ തിരയിൽ മുങ്ങിത്തുടങ്ങിയതോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘം എത്തി കടലിലും സമീപ പരിസരങ്ങളിലും തിരച്ചിൽ ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്ഥലത്ത് എത്തിയെങ്കിലും പോത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു. ശക്തമായ തിരമാല ഉണ്ടായിരുന്നതിനാൽ പോത്ത് ഉൾക്കടലിൽ ഒഴുക്കിൽ പെടുകയായിരുന്നെന്നാണ് സമീപവാസികൾ അറിയിച്ചത്. ശക്തമായ അടിയൊഴുക്കും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.