കോഴിക്കോട് നഗരത്തിൽ ഇരുനില കെട്ടിടം തകർന്ന് വീണ് അഞ്ച് പേർക്ക് പരിക്കേറ്റു. ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്ജിന്റെ വടക്കുഭാഗത്തായി ഉച്ചയ്ക്ക് 12.50 മണിയോടെയായിരുന്നു അപകടം. 

കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ ഇരുനില കെട്ടിടം തകർന്ന് വീണ് അഞ്ച് പേർക്ക് പരിക്കേറ്റു. ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്ജിന്റെ വടക്കുഭാഗത്തായി ഉച്ചയ്ക്ക് 12.50 മണിയോടെയായിരുന്നു അപകടം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതരദേശ തൊഴിലാളികൾ ജോലി ചെയ്യുന്ന ചെരുപ്പ് നിർമ്മാണ യൂണിറ്റായി പ്രവർത്തിക്കുന്ന പഴയ ഇരുനില കെട്ടിടമാണ് തകർന്നു വീണത്. അപകടം നടക്കുന്ന സമയത്ത് പത്തു പേർ കെട്ടിടത്തിനുള്ളിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ബീഹാർ സ്വദേശികളായ കാരിലാൽദാസ് (34), ഉചിത് ദാസ്(33), പരമേശ്വർ ദാസ്(35), ചന്ദൻദാസ്(35), വിനോദ് ദാസ് (45) എന്നിവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുതിയറ ചേങ്ങോട്ട് സ്വദേശി അബ്ദുൾ സമദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ബീച്ച് ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ പനോത്ത് അജിത് കുമാർ അസി: സ്റ്റേഷൻ ഓഫീസർ പി.ഐ ഷംസുദ്ദീൻ, ലീഡിങ്ങ് ഫയർ മാൻ എൻ. രമേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള യൂണിറ്റാണ് രക്ഷാപ്രവർത്തനം നടത്തിയത്.