പിസ്റ്റലിൽ ഉപയോഗിക്കുന്ന തരത്തിലുളള ബുളളറ്റുകൾ ആരോ ഉപേക്ഷിച്ചതെന്നാണ് പൊലീസ് കരുതുന്നത്. മരപ്പൊത്തിൽ കണ്ടെത്തിയ ഇവ ക്ലാവ് പിടിച്ച് പഴകിയ നിലയിൽ ആയിരുന്നു.

കൊച്ചി: എറണാകുളം മഞ്ഞുമ്മലിൽ മരത്തിന്‍റെ പൊത്തിൽ നിന്ന് 12 വെടിയുണ്ടകൾ കണ്ടെത്തി. പിസ്റ്റലിൽ ഉപയോഗിക്കുന്ന തരത്തിലുളള ബുളളറ്റുകൾ ആരോ ഉപേക്ഷിച്ചതെന്നാണ് പൊലീസ് കരുതുന്നത്. മരപ്പൊത്തിൽ കണ്ടെത്തിയ ഇവ ക്ലാവ് പിടിച്ച് പഴകിയ നിലയിൽ ആയിരുന്നു. മരപ്പൊത്തിൽ ഉപേക്ഷിച്ചിട്ട് ഏറെക്കാലമായെന്ന് കരുതുന്നു. കളമശേരി പൊലീസ് കേസെടുത്തു. 

Add Asianetnews as a Preferred SourcegooglePreferred