നിയന്ത്രണം വിട്ട ബസ് സമാന ദിശയിൽ വന്ന മറ്റൊരു കാറിലും ഇടിച്ചു

എറണാകുളം: കൊച്ചി നേവൽ ബേസിന് സമീപം ബസ് അപകടം. നിയന്ത്രണം വിട്ട ബസ് നേവൽ ബേസിന്‍റെ മതിലിലേക്ക് ഇടിച്ചു കയറി. ബസ് യാത്രക്കാരായ നാല് പേർക്ക് നിസാര പരിക്കേറ്റു. തോപ്പുംപടിയിലേക്ക് പോവുകയായിരുന്ന ബസ് സമാന ദിശയിൽ വന്ന മറ്റൊരു കാറിലും ഇടിച്ചു.

ബസ് അമിത വേഗത്തിലായിരുന്നുവെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാർ പറഞ്ഞു. പരിക്കേറ്റവരെ എംജി റോഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.