യാത്രക്കാരെ കയറ്റി പുറപ്പെടുന്നതിനിടയിൽ നിയന്ത്രണം വിട്ട ബസ് തൊട്ടടുത്തുള്ള പുഴയിലേക്ക് നീങ്ങുകയായിരുന്നു
തൃശ്ശൂര്‍: കൊടുങ്ങല്ലൂർ അഴീക്കോട് നിയന്ത്രണം വിട്ട ബസ് ഹാർബറിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അഴീക്കോട് ജെട്ടിക്ക് സമീപമുള്ള ഫിഷിംഗ് ഹാർബറിൽ ഇന്ന് ഉച്ചക്കായിരുന്നു സംഭവം. അഴീക്കോട് - തൃപ്രയാർ റൂട്ടിൽ സർവീസ് നടത്തുന്ന ഷാജി എന്ന ബസാണ്അ പകടത്തിനിടയാക്കിയത്. യാത്രക്കാരെ കയറ്റി പുറപ്പെടുന്നതിനിടയിൽ നിയന്ത്രണം വിട്ട ബസ് തൊട്ടടുത്തുള്ള പുഴയിലേക്ക് നീങ്ങുകയായിരുന്നു.
അപകടമൊഴിവാക്കാനായി ഡ്രൈവർ ബസ് ഫിഷിംഗ് ഹാർബറിലേക്ക് ഇടിച്ചു കയറ്റി. ഹാർബറിൽ മീൻ കയറ്റി നിര്‍ത്തിയിരുന്ന മോട്ടോർ ബൈക്കിലും പെട്ടി ഓട്ടോറിക്ഷയിലും ഇടിച്ചശേഷമാണ് ബസ് നിന്നത്. അപകട സമയത്ത് ഹാർബറിൽ ധാരാളം തൊഴിലാളികൾ ഉണ്ടായിരുന്നു. ശബ്ദം കേട്ട് ഇവർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.
ഡ്രൈവറുടെ അശ്രദ്ധ; എട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളെയുമായി പോയ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചു

