കല്‍പ്പറ്റയില്‍ നിന്ന് ബത്തേരിയിലേക്ക് വരികയായിരുന്ന ഗീതിക എന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. വിദ്യാര്‍ത്ഥികളടക്കം ധാരാളം പേര്‍ ബസ്സിലുണ്ടായിരുന്നു...

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കാറുമായി കൂട്ടിയിടിച്ച് ബസ്സുമറിഞ്ഞ് ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. അമ്പലവയല്‍ നെല്ലാറ സ്വദേശി ദിപിനാണ് മരിച്ചത്. ബത്തേരി ഐഡിയല്‍ സ്കൂളിന് മുന്നില്‍ വച്ചാണ് അപകടമുണ്ടായത്.

കല്‍പ്പറ്റയില്‍ നിന്ന് ബത്തേരിയിലേക്ക് വരികയായിരുന്ന ഗീതിക എന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. വിദ്യാര്‍ത്ഥികളടക്കം ധാരാളം പേര്‍ ബസ്സിലുണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ കല്‍പ്പറ്റയിലെയും ബത്തേരിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.