കല്‍പ്പറ്റ: പുത്തുമലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച മേപ്പാടി-മുണ്ടക്കൈ റൂട്ടിലെ ബസ് സര്‍വ്വീസ് പുനഃരാരംഭിച്ചു. കെഎസ്ആര്‍ടിസിയും സ്വകാര്യബസ്സുകളും ചൊവ്വാഴ്ച രാവിലെ മുതല്‍ സര്‍വ്വീസ് നടത്തി. പ്രളയാവധിക്കുശേഷം സ്‌കൂളുകള്‍ തുറന്നെങ്കിലും ബസ് സര്‍വ്വീസ് പുനഃരാരംഭിക്കാന്‍ കഴിയാതിരുന്നത് വിദ്യാര്‍ത്ഥികള്‍ക്കടക്കം യാത്രക്ലേശം രൂക്ഷമാക്കിയിരുന്നു.

വിവിധ ഭാഗങ്ങളിലായി റോഡില്‍ ഇടിഞ്ഞുവീണ മണ്ണ് മാറ്റിയാണ് ഗതാഗതം പൂര്‍ണ്ണമായി പുനഃസ്ഥാപിച്ചത്. മഴ മാറിയതിനാലും ബസ് സര്‍വ്വീസ് പുനഃരാരംഭിച്ചതിനാലും പ്രദേശത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മാറിത്തുടങ്ങുകയാണ്. പുത്തുമലയിലെ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മേഖലയാകെ ഞെട്ടലിലായിരുന്നു.