Asianet News MalayalamAsianet News Malayalam

കണ്ണൂരിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു: ബസുകൾ ഭാഗികമായി സർവീസ് നടത്തുന്നു

തലശ്ശേരിയിൽ ബസ് ഉടമകളും പോലീസും നടത്തിയ ചർച്ചയിലാണ് തീരുമാനം. 

bus strike withdrawal kannur sts
Author
First Published Oct 30, 2023, 3:41 PM IST

കണ്ണൂർ: ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂരിലെ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ സമരം പിൻവലിച്ചു. പാനൂർ, കൂത്തുപറമ്പ്, തലശ്ശേരി റൂട്ടുകളിൽ ബസുകൾ ഭാഗികമായി സർവീസ് തുടങ്ങി. തലശ്ശേരിയിൽ ബസ് ഉടമകളും പോലീസും നടത്തിയ ചർച്ചയിലാണ് തീരുമാനം. കഴിഞ്ഞ ദിവസം വിദ്യാർത്ഥിനികളുടെ പരാതിയിൽ ബസ് കണ്ടക്ടർക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തിരുന്നു.  അപ്രതീക്ഷിത സമരത്തിൽ രോഗികളും വിദ്യാർത്ഥികളുമുള്‍പ്പടെ നൂറുക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. രാവിലെ തുടങ്ങിയ സമരം കോഴിക്കോട് -കണ്ണൂർ, കോഴിക്കോട് - തൃശൂർ റൂട്ടുകളിലും വ്യാപിപ്പിച്ചിരുന്നു.

മൂന്നാറിലെ ബോട്ടുകളില്‍ പരിശോധന; സുരക്ഷാ മാനദണ്ഡം പാലിക്കാതെ സഞ്ചാരികളെ കയറ്റിയതിന് പിഴ ചുമത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios