പ്രതീഷിനെ കാണാതായതിനെ തുടർന്ന് വിട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ബുധനാഴ്ച രാവിലെയാണ് നാട്ടുകാർ വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത്.
ആലപ്പുഴ: ആലപ്പുഴയിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പാതിരപ്പള്ളി കൈലാസം ജംഗ്ഷന് സമീപമാണ് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേബിൾ ടി വി ടെക്നീഷ്യൻ പാതിരപ്പള്ളി പക്ഷണ അമ്പലത്ത് വെളി പ്രതീഷ് (28) ആണ് മരിച്ചത്. ഇന്നലെ രാത്രി കേബിൾ ടി വിയിൽ തടസം നേരിട്ടതിനെ തുടർന്ന് പരിസരത്ത് പരിശോധനക്ക് എത്തിയിരുന്നു. പ്രതീഷിനെ കാണാതായതിനെ തുടർന്ന് വിട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ബുധനാഴ്ച രാവിലെയാണ് നാട്ടുകാർ വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത്.
