രാവിലെ നടക്കാൻ പോയ ആളാണ് പ്രതീഷ് വീണുകിടക്കുന്നതായി കണ്ടത്.
ആലപ്പുഴ: ആലപ്പുഴ പാതിരപ്പള്ളിയിൽ കേബിൾ ടിവി ടെക്നീഷ്യനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ആര്യാട് അയ്യങ്കാളി ജംഗ്ഷനിൽ താമസിക്കുന്ന പ്രതീഷ് ആണ് മരിച്ചത്. വൈദ്യുതാഘാതമേറ്റതെന്നാണ് സംശയം. രാവിലെ നടക്കാൻ പോയ ആളാണ് പ്രതീഷ് വീണുകിടക്കുന്നതായി കണ്ടത്. ഇവര്‍ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Add Asianetnews as a Preferred Source

