നേതാവ് ഒരു പാത്രം മണലുമായി പൊങ്ങിയപ്പോൾ പ്രവർത്തകർക്കും കാണികൾക്കും ആവേശമായി. സിദ്ദിഖ് പലതവണ വെള്ളത്തിൽ മുങ്ങി മണൽവാരി പ്രവർത്തകർ അത് കരക്കെത്തിച്ചു

കോഴിക്കോട്: പ്രളയത്തിൽ നദികളിൽ അടിഞ്ഞ് കൂടിയ മണൽ നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡിസിസിയുടെ മണൽവാരൽ സമരം. ഡിസിസി പ്രസിഡന്‍റ് ടി സിദ്ദീഖ് ചാലിയാറിൽ നിന്ന് മണൽവാരിയാണ് സമരം ഉദ്ഘാടനം ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

സമരത്തിന് നേതൃത്വം നൽകാൻ ബോട്ടിൽ നിന്നും നീറ്റിലിറങ്ങി സിദ്ദിഖ് മുങ്ങാംകുഴിയിട്ട് ഒരു പാത്രം മണലുമായി പൊങ്ങി. നേതാവ് ഒരു പാത്രം മണലുമായി പൊങ്ങിയപ്പോൾ പ്രവർത്തകർക്കും കാണികൾക്കും ആവേശമായി. സിദ്ദിഖ് പലതവണ വെള്ളത്തിൽ മുങ്ങി മണൽവാരി പ്രവർത്തകർ അത് കരക്കെത്തിച്ചു. ഈ പ്രളയത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നായ അടിഞ്ഞ് കൂടിയ മണൽ വരാൻ ഉടൻ നടപടി വേണമെന്നാണ് സമരക്കാരുടെ ആവശ്യം.

ഓഡിറ്റിംങ് നടത്തി മണൽവാരാൻ അനുമതി നൽകാതെ ക്വാറി മാഹിയകളെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെ പ്രക്ഷോഭം കടുപ്പിക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം.