സാരമായി പരിക്ക് പറ്റിയ പെരുമ്പാമ്പിനെ തളിപ്പറമ്പ് മൃഗാശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരായ സുരേഷ്, രേഷ്മ എന്നിവർ ചേർന്ന് പാമ്പിന്‍റെ മുറിവ് തുന്നിക്കെട്ടി.
കണ്ണൂർ: കണ്ണൂരിലെ പട്ടുവം കുന്നെരുവിൽ കൃഷിയിടത്തിൽ കാട്ടുപന്നി വരുന്നത് തടയാൻ കെട്ടിയ വലയിൽ കുടുങ്ങി പരിക്ക് പറ്റിയ നിലയിൽ കാണപ്പെട്ട പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. സർപ്പ വളണ്ടിയർന്മാരുടെ നേതൃത്വത്തിലാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്. പാമ്പ് വലയിൽ കുരുങ്ങിയത് കണ്ട കൃഷി ഉടമ ഉടൻ തന്നെ തളിപ്പറമ്പ് ഫോറെസ്റ്റ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സർപ്പ വളണ്ടിയർന്മാരായ അനിൽ തൃച്ചംബരം, സൂചിന്ദ്രൻ മൊട്ടമ്മൽ എന്നിവർച്ചേർന്ന് വല മുറിച്ചു പാമ്പിനെ രക്ഷപ്പെടുത്തി.
സാരമായി പരിക്ക് പറ്റിയ പെരുമ്പാമ്പിനെ തളിപ്പറമ്പ് മൃഗാശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരായ സുരേഷ്, രേഷ്മ എന്നിവർ ചേർന്ന് പാമ്പിന്‍റെ മുറിവ് തുന്നിക്കെട്ടി. പാമ്പിന്‍റെ മുറിവ് ഉണങ്ങുന്നത് വരെ റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണ്ണന്‍റെ നേതൃത്വത്തിൽ സംരക്ഷണത്തിൽ വച്ച് അതിന് ശേഷം ആവാസ വ്യവസ്ഥയിൽ തുറന്നു വിടും.


