കോര്‍പ്പേറേഷന്‍ സ്റ്റേഡിയത്തില്‍നടന്ന ഫൈനല്‍ മത്സരത്തില്‍ മെഡിക്കല്‍ കോളെജ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജില്ലാ പൊലീസ് ടീമിനെയാണ് പരാജയപ്പെടുത്തിയത്
കോഴിക്കോട്; ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച കെന്‍സ വെല്‍നസ് ഫുട്ബാള്‍ ലീഗില്‍ ബി ഡിവിഷന്‍ വിഭാഗത്തില്‍ മെഡിക്കല്‍ കോളേജ് ജേതാക്കളായി. കഴിഞ്ഞ ദിവസം കോര്‍പ്പേറേഷന്‍ സ്റ്റേഡിയത്തില്‍നടന്ന ഫൈനല്‍ മത്സരത്തില്‍ മെഡിക്കല്‍ കോളെജ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജില്ലാ പൊലീസ് ടീമിനെയാണ് പരാജയപ്പെടുത്തിയത്.
വിജയികള്‍ക്ക് ഗോകുലം എഫ് സി ചീഫ് കോച്ച് ബിനോ ജോര്‍ജ്ജ് ട്രോഫികള്‍ സമ്മാനിച്ചു. ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഇ കുട്ടിശങ്കരന്‍ അധ്യക്ഷത വഹിച്ചു. കെ പി മമ്മദ്‌കോയ, പി സി കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡി ഡിവിഷണില്‍ ദി റെയില്‍വ്യൂ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഉദയസ്‌പോര്‍ട്‌സ് ക്ലബ്ബിനെ പരാജയപ്പെടുത്തി. സി എഫ് സി എ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റോയല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ പരാജയപ്പെടുത്തി. എക്‌സലന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ലിബറല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബും രണ്ട് വീതം ഗോളുകള്‍ അടിച്ച് സമനിലയില്‍ പിരിഞ്ഞു.
