കോഴിക്കോട്: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി  ലേഡീസ് ഹോസ്റ്റൽ കോവിഡ് ഹോസ്പിറ്റലായി മാറ്റാൻ പോകുന്നു. വിദ്യാർത്ഥിനികളുടെ സാധനസാമഗ്രികൾ ജൂലൈ 11,  12 തീയതികളിൽ ഹോസ്റ്റലിൽ വന്നു എടുക്കേണ്ടതാണെന്ന് വനിതാ ഹോസ്റ്റൽ വാർഡൻ അറിയിച്ചു. ഗവേഷക - പിജി വിദ്യാർത്ഥിനികൾക്ക് മേല്പറഞ്ഞ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് റൂമുകൾ ക്ലിയർ ചെയ്യാവുന്നതാണ്.